തണലിനെ പറ്റി ഇടുക്കി സബ് കളക്ടർ അരുൺ എസ് നായരുടെ വാക്കുകളിലൂടെ ✨️


പ്രിയപ്പെട്ടവരേ…
ഇടുക്കി ജില്ലയിൽ മുരിക്കാശ്ശേരിയിലെ വിരലിലെണ്ണാവുന്ന കുറച്ച് സഹൃദയരുടെ കൂട്ടായ്മയാണ്
🌳തണൽ🌳
ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റ്.
കരുണ വറ്റാത്ത കുറേ മനുഷ്യരുടെ പിന്തുണയോടെ ജില്ലയിലെ നിരാലംബരും ആശ്രയമറ്റവരുമായ ഒരുപാട് രോഗികൾക്ക് ചികിത്സാ സഹായം എത്തിച്ചു നൽകിയും, നമ്മുടെ നാടിനെ ഉലച്ചു കളഞ്ഞ 2018 ലെ പ്രള യത്തിൽ സർവ്വവും നഷ്ട്ടപ്പെട്ട ഹതഭാഗ്യരിൽ 20 കുടുംബങ്ങൾക്ക് 5 സെന്റ് വീതം സ്ഥലം വാങ്ങി നൽകി അതിൽ മനോഹരമായ ഒരു വീടു നിർമിച്ചു നൽകിയും
🌳തണൽ🌳ചെയ്ത സേവന പ്രവർത്തനങ്ങൾ നിരവധിയാണ്.
🌳തണൽ🌳ന് ഇന്ന് സ്വന്തമായി 2.25 ഏക്കർ ലാന്റും 11000 സ്ക്വയർ ഫീറ്റിൽ ഉള്ള മനോഹരമായ ബിൽഡിങ്ങും, രോഗികളെ സൗജന്യമായി കൊണ്ട് പോകുന്ന ഒരു ഈക്കോ വാഹനവും,
അടിയന്തിര ഘട്ടത്തിൽ രോഗികളെ വിദഗ്ദ ചികിത്സക്ക് കൊണ്ടുപോകുന്നത് ഒരു ICU ആംബുലസും (Paid ) ഉണ്ട്.
ആശ്രയം അറ്റ ഒരുപാട് അമ്മമാർ ഇന്ന് തണലിലുണ്ട്……
രോഗം ദരിദ്രരാക്കിയ ഒരുപാട് വൃക്ക രോഗികൾ ഇന്ന് തണലിൽ ഡയാലിസിസ് ചെയ്യുന്നുണ്ട്….
കൂടാതെ മാറാ രോഗങ്ങളാൽ കഷ്ടപ്പെടുന്ന ഒരുപാട് സഹോദരങ്ങൾക്ക് ആശ്രയമാണ് തണൽ…
ഇതെല്ലാം ഒരുപാട് നന്മ മരങ്ങളുടെയും സുമനസ്സുകളുടെ അധ്വാനത്തിന്റെ വിയർപ്പാണ്.
🌳തണലിനെ 🌳
ഒരുപാട് പേർ സഹായിച്ചു. ഇനിയും ഒരുപാട് പേരുടെ പിന്തുണ തണലിന് ആവശ്യമാണ്.
ഒരു മാസം നാല് ലക്ഷത്തി അൻപതിനായിരം രൂപ വേണം തണലിനു മുന്നോട്ടു പോകുവാൻ.
ഒരുദിവസം 15000/- രൂപ ആവശ്യമാണ്.
(ഡയാലിസിസ്, ഫുഡ്, മെഡിസിൻ, സാലറി, ഫ്യുവൽ )
ഇതിലൊരു വിഹിതം തന്ന് തണലിലെ അമ്മമാർക്കും ഡയാലിസിസ് രോഗികൾക്കും ആശ്വാസം നൽകി സഹായിക്കാൻ നിങ്ങൾക്ക് സാധിക്കില്ലേ….
നമ്മുടെയൊക്കെ അമ്മമാരെ പോലുള്ള അമ്മമാരാണ് തണലിൽ എത്തിപ്പെട്ടിരിക്കുന്നത്.
അവരുടെ വിശപ്പിന്റെ വിളിക്കുത്തരമായി നമ്മുടെ സമ്പാദ്യത്തിൽ നിന്നും ഒരു വിഹിതം അവർക്കായി മാറ്റിവച്ചുകൂടെ….
നാം ചെയ്യുന്ന സൽകർമങ്ങളുടെ ഫലമായി നാളേകളിൽ ഡയാലിസിസ് സെന്ററുകളിൽ വേക്കന്റ് ആകുന്ന ബെഡ്ഡുകളിൽ നിന്നോ,
അഗതി മന്ദിരങ്ങളുടെ ഏതെങ്കിലും കോണുകളിൽ നിന്നോ, അല്ലെങ്കിൽ മാറാ രോഗങ്ങളിൽ നിന്നോ സർവശക്തൻ നമ്മെ ഒഴിവാക്കിയേക്കും……
ഓർക്കുക…. നമ്മൾ അദ്ധ്വാനിച്ചു നേടിയതിൽ ഒരു വിഹിതം കൊണ്ട് നിരാലംബർക്ക് ആശ്വാസമായാൽ അതല്ലെ ഏറ്റവും വലിയ പുണ്യം.
❤❤❤❤❤
ടീം – 🌳തണൽ🌳 മുരിക്കാശ്ശേരി,
Mob. +91 99618 76002
Thanal, Murickassery.
A/c No. :
0106073000040462
IFSC : SIBL0000106
Bank : South Indian bank,
Donation eligible for exemption under section 80G of Income Tax Act.









