പ്രിയപ്പെട്ടവരേ... ഇടുക്കി ജില്ലയിൽ മുരിക്കാശ്ശേരിയിലെ വിരലിലെണ്ണാവുന്ന കുറച്ച് സഹൃദയരുടെ കൂട്ടായ്മയാണ് 🌳തണൽ🌳 ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റ്. കരുണ വറ്റാത്ത കുറേ മനുഷ്യരുടെ പിന്തുണയോടെ ജില്ലയിലെ നിരാലംബരും ആശ്രയമറ്റവരുമായ ഒരുപാട് രോഗികൾക്ക് ചികിത്സാ സഹായം എത്തിച്ചു നൽകിയും, നമ്മുടെ നാടിനെ ഉലച്ചു കളഞ്ഞ 2018 ലെ പ്രള യത്തിൽ സർവ്വവും നഷ്ട്ടപ്പെട്ട ഹതഭാഗ്യരിൽ 20 കുടുംബങ്ങൾക്ക് 5 സെന്റ് വീതം സ്ഥലം വാങ്ങി നൽകി അതിൽ മനോഹരമായ ഒരു വീടു നിർമിച്ചു നൽകിയും 🌳തണൽ🌳 ചെയ്ത സേവന പ്രവർത്തനങ്ങൾ നിരവധിയാണ്. 🌳തണൽ🌳 ന് ഇന്ന് സ്വന്തമായി 2.25 ഏക്കർ ലാന്റും 11000 സ്ക്വയർ ഫീറ്റിൽ ഉള്ള മനോഹരമായ ബിൽഡിങ്ങും, രോഗികളെ സൗജന്യമായി കൊണ്ട്...