
സമൂഹത്തിന്റെ വെളിപ്പെടുത്തലുകളാകുന്ന കഥകൾ എന്നും നാം നെഞ്ചോട് ചേർക്കാറുണ്ട്. അത്തരത്തിൽ 16 മിനിറ്റ് കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം പിടിച്ചിരിക്കുകയാണ് നവാഗത സംവിധായകൻ Ajinsh Vijayan ൻ്റെ CONSENT എന്ന ഹ്രസ്വചിത്രം . CONSENT അതെ അതൊരു സമ്മതമാണ്. ആശുപത്രിക്കാർ രോഗിയുടെ ബന്ധുക്കളിൽ നിന്ന് എഴുതി വാങ്ങുന്ന സമ്മതപത്രമെന്ന് ചുരുക്കി നമുക്കതിനെ വിളിക്കാം. ശസ്ത്രക്രിയക്കിടയിൽ രോഗിക്ക് ജീവഹാനി സംഭവിക്കുകയോ, വൈകല്യങ്ങൾ സംഭവിക്കുകയോ ചെയ്‌താൽ അതിന് ചുമതല വഹിക്കുന്ന ഡോക്ടറോ, ആശുപത്രി അധികൃതരോ അതിന് ഉത്തരവാദികളല്ല എന്നതിന് ഒരു ഒപ്പിനാൽ നൽകുന്ന മൗനസമ്മതം. പക്ഷേ ആ ഒപ്പിട്ടു നൽകുമ്പോൾ നിറയുന്ന കണ്ണുകളിലൊക്കെയും തന്റെ പ്രിയപ്പെട്ടവർ ആരോഗ്യത്തോടെ തിരികെ വരുമെന്നുള്ള പ്രതീക്ഷയുണ്ട്. തങ്ങൾ ഡോക്ടറിൽ...