
സമൂഹത്തിന്റെ വെളിപ്പെടുത്തലുകളാകുന്ന കഥകൾ എന്നും നാം നെഞ്ചോട് ചേർക്കാറുണ്ട്. അത്തരത്തിൽ 16 മിനിറ്റ് കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം പിടിച്ചിരിക്കുകയാണ് നവാഗത സംവിധായകൻ Ajinsh Vijayan ൻ്റെ CONSENT എന്ന ഹ്രസ്വചിത്രം . CONSENT അതെ അതൊരു സമ്മതമാണ്. ആശുപത്രിക്കാർ രോഗിയുടെ ബന്ധുക്കളിൽ നിന്ന് എഴുതി വാങ്ങുന്ന സമ്മതപത്രമെന്ന് ചുരുക്കി നമുക്കതിനെ വിളിക്കാം. ശസ്ത്രക്രിയക്കിടയിൽ രോഗിക്ക് ജീവഹാനി...